കൊച്ചി: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസസണിൽ രണ്ടാം കിരീടം. ഷൂട്ടൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ 4 -3 ന് കൊച്ചിയിലെ ഗ്രൗണ്ടില്‍ കെട്ടുകെട്ടിച്ചാണ് അത്‌ലറ്റിക്കോ കിരീടം ചൂടിയത്.
ജര്‍മന്‍, ബെല്‍ഫോര്‍ട്ട്, റഫീഖ് എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടിയും
ഡ്യൂട്ടി, ബോര്‍ഹ, ലാറ, ജ്യുവല്‍ രാജഎന്നിവര്‍ കൊല്‍ക്കത്തയ്ക്കുവേണ്ടിയും ലക്ഷ്യം
കണ്ടു. കൊല്‍ക്കത്തയുടെ ആദ്യകിക്കെടുത്ത സൂപ്പര്‍ താരം ഇയാൻ ഹ്യൂം, കേരളത്തിന്റെ മൂന്നാം കിക്കെടുത്ത എന്‍ന്റോ അഞ്ചാം കിക്കെടുത്ത ഹെംഗ്ബര്‍ട്ട് എന്നിവ പാഴായി .
നേരത്തെ, നിശ്ചിത 90 മിനിറ്റും അധികസമയവും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. 37–ാം മിനിറ്റില്‍ മുഹമ്മദ് റാഫിയാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ഹെഡറിലൂടെയായിരുന്നു റാഫിയുടെ ഗോള്‍. ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ഹെന്റിക്കോ സെറീനോയുടെ ഹെഡര്‍ ഗോളിലൂടെ കൊല്‍ക്കത്ത സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോളിന് വഴിതുറന്നില്ല. ഇതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു.