തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും ബാഗ്ലൂര്‍ക്ക് തിരിക്കുന്നതും, തിരിച്ച് വരുന്നതുമായ മള്‍ട്ടി ആക്‌സില്‍ വോള്‍വോ സര്‍വ്വീസുകളില്‍ നിലവില്‍ ഈടാക്കുന്ന നിരക്കിന്റെ 15 ശതമാനം ഇളവ് സെപ്തംബര്‍ 10 വ്യാഴാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളില്‍ നടപ്പില്‍ വരുത്തും. തിരുവനന്തപുരത്ത് നിന്നും സേലം വഴി ബാംഗ്ലൂര്‍ക്ക് പോകുന്ന സര്‍വ്വീസിനുള്ള നിരക്കായ 1270-1080 രൂപയായി കുറയും.
മറ്റ് സ്ഥലങ്ങളില്‍ നിന്നും കയറുന്ന യാത്രക്കാര്‍ക്ക് അതിനനുസൃതമായ ഇളവ് ലഭ്യമാകും. കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടുന്ന മള്‍ട്ടി ആക്‌സില്‍ സര്‍വ്വീസുകള്‍ക്കും ഇത്തരത്തില്‍ ഇളവ് ലഭിക്കും. തിരുവനന്തപുരംമൈസൂര്‍ വഴി ബാംഗ്ലൂര്‍ക്ക് പോകുന്ന സര്‍വ്വീസിന് ഇപ്പോള്‍ ഈടാക്കി വരുന്ന 1140 രൂപ 969 രൂപയായും കുറയും. ഈ സൗകര്യം യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ തന്നെ മുന്‍കൂട്ടി റിസര്‍വ്വ് ചെയത് പ്രയോജനപ്പെടുത്താം. ഫ്‌ളക്‌സി ചാര്‍ജ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ക്ക് കുറവ് വരുത്തിയിട്ടുള്ളത്.