തിരുവനന്തപുരം: കേരള രാഷ്ട്രീയം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥി ശബരിനാഥന് വ്യക്തമായ ലീഡ്. രാവിലെ 8.40 ന് ആദ്യത്തെ 12 ബൂത്തുകളുടെ ഫലം വന്നപ്പോള്‍ ശബരിനാഥന് 1327 വോട്ടിന്റെ ലീഡുണ്ട്. രണ്ടാംസ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയറാണ്.
തൊളിക്കോട് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് വിതുര, ആര്യനാട്, ഉഴമലയ്ക്കല്‍, വെള്ളനാട്, അരുവിക്കര, പൂവച്ചല്‍ ഏറ്റവും ഒടുവില്‍ കുറ്റിച്ചല്‍ പഞ്ചായത്ത് എണ്ണും. 11 റൗണ്ടുകളിലായിട്ടാണ് 153 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നത്