NEWS02/10/2018

വയലിനിസ്റ്റ് ബാലഭാസ‌്കർ അന്തരിച്ചു

ayyo news service
തിരുവനന്തപുരം: വാഹനാപകടത്തിൽ  ഗുരുതര പരിക്കേറ്റ‌് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രശസ്ത സംഗീതസംവിധായകനും  വയലിനിസ്റ്റുമായ ബാലഭാസ‌്കർ(40) അന്തരിച്ചു. ചൊവാഴ‌്ച പുലർച്ചെയൊടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തിങ്കളാഴ‌്ച പൂർണമായ ബോധം വീണ്ടെടുത്തിരുന്നു.

സെപ‌്തംബർ 25ന‌് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ‌് മടങ്ങിയ ബാലഭാസ‌്കരും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട‌് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏക മകൾ രണ്ടുവയസുകാരി തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഭാര്യ ലക്ഷ‌്മി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ‌്. ഡ്രൈവർ അർജുനും ചികിത്സയിലാണ‌്.

12–-ാവയസിൽ  സ‌്റ്റേജ‌് പരിപാടികൾ അവതരിപ്പിച്ച‌് തുടങ്ങിയ ബാലഭാസ‌്കർ. 17–-ാം വയസിൽ മംഗല്യപല്ലക‌് എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. മലയാളത്തിന‌് പുറമെ ഹിന്ദി, തമിഴ‌്, തെലുങ്ക‌് എന്നീ സിനികളിലും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട‌്.  എ ആർ റഹ‌്മാൻ, ഉസ‌്താദ‌് സക്കീർ ഹുസൈൻ,മട്ടന്നൂർ ശങ്കരൻകുട്ടി,ശിവമണി, വിക്കു വിനായക‌് റാം, ഹരിഹരൻ,  ലൂയി ബാങ്ക‌്, ഫസൽ ഖുറൈഷി എന്നിവർക്കൊപ്പം ചേർന്ന‌് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.  നിനക്കായ‌്, ആദ്യമായ‌് തുടങ്ങിയവയടക്കം നിരവധി ആൽബങ്ങളും പുറത്തിറക്കി.

1978 ജൂലൈ പത്തിന‌് കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്ത‌ാണ‌് ജനനം. സഹോദരി മീര
Views: 1371
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024