ലണ്ടന്‍: ഇന്ത്യന്‍ വംശജയായ എം.പി. പ്രീതി പട്ടേലിനെ തൊഴില്‍കാര്യമന്ത്രിയായി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നിയമിച്ചു. എസക്‌സിലെ വിത്തം മണ്ഡലത്തില്‍നിന്നാണ് 43കാരിയായ പട്ടേല്‍ വിജയിച്ചത്. ഉഗാണ്ടയില്‍നിന്ന് കുടിയേറിയ ഗുജറാത്ത് വംശജരാണ് പ്രീതിയുടെ മാതാപിതാക്കള്‍.
2010ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രീതിയെ 2014 ജൂലായില്‍ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചിരുന്നു.2010ല്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഏഷ്യന്‍ വംശജയായ ആദ്യം എം.പി.യായിരുന്നു അവര്‍. ഇന്‍ഡോ-ബ്രിട്ടീഷ് സൗഹൃദത്തിന്റെ ശക്തയായ വക്താവ് കൂടിയാണ് ലണ്ടനില്‍ ജനിച്ച പട്ടേല്‍. കീല്‍ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറില്‍നടന്ന പതിമൂന്നാമത് 'പ്രവാസിഭാരതീയ ദിവസി'ല്‍ പ്രീതി പങ്കെടുത്തിരുന്നു.