ഖൊരഖ്പൂര്‍: മഹാത്മഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി് അരുന്ധതി റോയി രംഗത്ത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ് ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് സ്‌പോണ്‍സേര്‍ഡ് ഏജന്റെന്നാണ് അരുന്ധതി പറഞ്ഞത്.
ദളിതരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ദരിദ്രരെക്കുറിച്ചും മോശപ്പെട്ട കാര്യങ്ങളെഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ള അങ്ങനൊരാളെ രാജ്യം ആദരിക്കുന്നത് കാണുമ്പോള്‍ അത്ഭുതപ്പെടുന്നു. ആ ആരാധനയാണ് ഏറ്റവും വലിയ കാപട്യം എന്ന് പത്താമത് ഖൊരഖ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം പ്രസംഗത്തില്‍ അരുന്ധതി പറഞ്ഞു. 1909 നും 1946 നും ഇടയില്‍ ഗാന്ധി എഴുതിയയും പറഞ്ഞതുമായ കാര്യങ്ങള്‍ വളരെ വര്‍ഷം ആഴത്തില്‍ പഠിച്ച ശേഷമാണ് താനിക്കാര്യം പറയുന്നത്. ഗാന്ധിയില്‍ നിന്ന് തുടക്കം കുറിച്ച കോര്‍പ്പറേറ്റ് ഭരണസംവിധാനങ്ങളും രീതികളും ഇപ്പോള്‍ നരേന്ദ്രമോദിയിലെത്തി നില്‍ക്കുകയാണ്. ശരിക്കും ഇന്ന് ഇന്ത്യ ഭരിക്കുന്നത് മോദിയല്ല. അംബാനിമാരും, ടാറ്റമാരും മറ്റ് വന്‍വ്യവസായികളുമാണ്. അവരാണ് ഉപ്പുണ്ടാക്കുന്ന ചെറുകിട സംരംഭങ്ങള്‍ മുതല്‍ വന്‍കിട മാധ്യമമാഫിയകളെ വരെ നിയന്ത്രിക്കുന്നതെന്നും അരുന്ധതി പറഞ്ഞു. നേരത്തെ മാര്‍ക്കണ്ഡേയ കഡ്ജു മഹാത്മഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.