ലണ്ടന്‍:ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്ക് രണ്ടാം വിംബിള്‍ഡണ്‍ കിരീടം. ഇരട്ട
ടൈബ്രേക്കര്‍ ഭേദിച്ച ലോക രണ്ടാം നമ്പര്‍ മുറെ കാനഡയുടെ മിലോസ് റാവോണിക്കിനെ നേരിട്ടുള്ള
സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍:
6-4, 7-6(7-3), 7-6(7-2). 1935ല്‍ ഫ്രെഡ് പെറിക്കു ശേഷം ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് താരം രണ്ടുതവണ വിംബിള്‍ഡണ്‍ സ്വന്തമാക്കുന്നത്. മുറെയുടെ മൂന്നാം ഗ്രാന്‍ഡ്‌സ്്‌ലാം കിരീടമാണിത്. 2013ലെ വിംബിള്‍ഡണും
2012ലെ യുഎസ് ഓപ്പണുമാണ് മറ്റു രണ്ടെണ്ണം.
11-ാം തവണയാണ് മുറെ ഒറു
ഗ്രാന്‍ഡ്്‌സ്്‌ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. ഇതില്‍ 10ലും
എതിരാളിയായി വന്നത് ഒന്നുകില്‍ റോജര്‍ ഫെഡററോ അല്ലെങ്കില്‍ നൊവാക്
ജോക്കോവിച്ചോ ആയിരുന്നു. അതുകൊണ്ടുതന്നെ ഈ ഫൈനലിന്റെ ഫേവറിറ്റ് മുറെ
തന്നെയായിരുന്നു.