തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സാവോത്തടനുബന്ധിച്ചു നടക്കുന്ന പള്ളിവേട്ട ഒരു ചടങ്ങാണ്. രാജാവിന്റെ കാലത്ത് ആറുമാസത്തിലൊരിക്കൽ ഒരു തേങ്ങയിൽ അമ്പെയ്യുന്ന ചടങ്ങ്. ചീത്ത കാര്യങ്ങൾ ആവാഹിച്ച തേങ്ങയിൽ അമ്പെയ്‌തുകൊണ്ട് അവയെ നശിപ്പിക്കുക്കുന്നു എന്നതാണ് ഐതീഹ്യം. ഇന്നത്തെ കാലത്താണെങ്കിൽ പള്ളിവേട്ട ദിവസവും വേണ്ടിവരും എന്ന് തിരുവിതാംകൂർ രാജ കുടുംബാംഗം ആദിത്യവർമ്മ പറഞ്ഞു. ശ്രീകുമാരാരാമം ഇടപ്പഴനി ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹാരുദ്രയജ്ഞം (ശിവപുരാണം) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയിൽ പങ്കെടുക്കാൻ പോകുന്നതിനുവേണ്ടി ഉദ്ഘാടന കർമം വേഗത്തിൽ നിർവഹിക്കേണ്ടിവന്ന വേളയിലാണ് അദ്ദേഹം അതിനെക്കുറിച്ച് പരാമർശിച്ചത്.