കൊച്ചി: പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ഒന്നു മുതല്‍ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഐഒസിയുടെ സംസ്ഥാന ഓഫീസില്‍ കമ്പനിയും പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന ഭാരവാഹികളുമായി ഇന്നലെ നടന്ന മൂന്നാംവട്ട ചര്‍ച്ചയിലും തീരുമാനമായില്ല.
സംസ്ഥാന പ്രസിഡന്റ് അഡ്വ.തോമസ് വൈദ്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.രാധാകൃഷണന്‍, ട്രഷറര്‍ റാം കുമാര്‍, വൈസ് പ്രസിഡന്റ് വി.മുഹമ്മദ്, രവിശങ്കര്‍, ജൂണി കുതിരവട്ടം, ലൂക്ക് തോമസ്, ജോര്‍ജ് ജോസഫ് പാലയക്കല്‍, സുരേഷ് ബാബു, വെങ്കിടേശ്വരന്‍, അരവിന്ദന്‍, ഹാരീസ്, രജിത്ത് രാജരത്‌നം തുടങ്ങിയവര്‍ പ്ര സംഗിച്ചു.