തിരുവനന്തപുരം: ഇവിടെ പിണറായുടെ ദുര്ഭരണത്തിന്റെ ഒരുവര്ഷവും കേന്ദ്രത്തിൽ മോദിയുടെ സത്ഭരണത്തിന്റെ മൂന്നുവര്ഷവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇടതുപക്ഷ സർക്കാരിന്റെ ദുര്ഭരണത്തിനെതിരെ എൻഡിഎ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് കേരത്തിലെ ജനങ്ങളെ സർക്കാർ പറ്റിക്കുകയാണ്. ഈ നാട്ടിലെ ജനങ്ങൾക്ക് ജീവിക്കാൻ വേണ്ടിയുള്ള അവകാശവും സ്വാതന്ത്ര്യവും നേടിയെടുക്കാനാണ് എൻഡിഎയുടെ പ്രതിഷേധമെന്ന് കുമ്മനം പറഞ്ഞു. ടിവി ബാബു അധ്യക്ഷം വഹിച്ചു. പിസി തോമസ്, ഒ രാജഗോപാൽ എംഎൽ എ, കെ കെ പൊന്നപ്പൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.