തിരുവനന്തപുരം: സാഹിത്യത്തില്‍ നിന്ന് ദൃശ്യമാധ്യമങ്ങളിലേക്ക് ജനശ്രദ്ധ തിരിഞ്ഞതാണ് എഴുത്തുകാര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. എന്നാല്‍ കവിത ഈ പ്രശ്‌നത്തില്‍ നിന്ന് ഏറെക്കുറെ മുക്തമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.. ന്യൂ ഡല്‍ഹി റാസ ഫൗണ്ടേഷന്റെ സഹകരണത്തോടെഭാരത് 'ഭവനില്‍ ആരംഭിച്ച കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ മോഡല്‍ വികസനം ഉരുത്തിരിയുന്നതില്‍ പുരോഗമന സാഹിത്യകാരന്മാര്‍ നിര്‍ണ്ണായക സംഭാവന നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ജന്മിത്വത്തിനും യാഥാസ്ഥികത്വത്തിനും എതിരെ അവര്‍ നടത്തിയ പോരാട്ടങ്ങളാണ് കേരളത്തെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പലഭാഷകളിലെ അക്ഷരങ്ങള്‍ ആലേഖനം ചെയ്ത അക്ഷര വിളക്കില്‍ ദീപം തെളിച്ചുകൊണ്ടായിരുന്നു മൂന്നു ദിവസം നീളുന്ന കാവ്യോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കവിയും ചിന്തകനുമായ അശോക് വാജ്‌പേയി ആധ്യക്ഷത വഹിച്ച ചടങ്ങിൽ തുര്‍ക്കി കവി അത്തോള്‍ ബഹ്‌റാമൊഗ്‌ളു, എസ്‌തോണിയ കവി ഡോറിസ് കരേവ, നെതര്‍ലന്റില്‍ നിന്നുള്ള ബാസ് കാക്മി, എഴുത്തുകാരിയും കൃത്യ ഫെസ്റ്റിവല്‍ ഡയറക്ടറുമായ രതി സക്‌സേന,ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.
മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി. കുറുപ്പിന് സമര്‍പ്പിച്ച കാവ്യോത്സവത്തില്‍ അദ്ദേഹത്തിന്റെ കവിതകള്‍ അഞ്ചുഭാഷകളിലായി വിവര്‍ത്തനം ചെയ്ത് അവതരിപ്പിയ്ക്കുകയും.ബി.ഡി. ദത്തന്‍ അതിന്റെ തത്സമയ ചിത്രരചന നിര്‍വ്വഹിയ്ക്കുകയും ചെയ്തു.
തുടര്‍ന്ന നടന്ന കാര്‍ണിവല്‍ ഓഫ് പൊയട്രി പെര്‍ഫോമന്‍സ് വിഭാഗത്തില്‍ അശോക് വാജ്‌പേയി, അത്തോള്‍ ബെഹ്‌റമൊഗ്ലു, ഡോറിസ് കരേവ, ഫ്രാങ്ക് കേയ്‌സര്‍, തുടങ്ങിയ അന്താരാഷ്ട്ര കവിതകളും പ്രഭാവര്‍മ്മ, നീല പത്മനാഭന്‍, കമല്‍ വോറ, ശ്രീകുമാരന്‍ തമ്പി, തുടങ്ങിയ ഇന്ത്യന്‍ കവികളും കവിതാവതരണങ്ങള്‍ നടത്തി.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് പ്രഭാവര്‍മ്മയുടെയും വി. മധുസൂദനന്‍ നായരുടെയും നേതൃത്വത്തില്‍ കവിതാ തെറാപ്പിയും അരങ്ങേറി. വൈകുന്നേരം 7 ന് ഭാരത് ഭവനില്‍ പൊയട്രി ഫിലിം ഫെസ്റ്റ് മന്ത്രി . ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. . പ്രമോദ് പയ്യന്നൂരും രതി സക്‌സേനയും കവിതകളും ചലച്ചിത്രങ്ങളും പരിചയപ്പെടുത്തി. ആന്റ് യെറ്റ് ദ ബുക്ക്, ദി ലാഷ്, ഐ ഹാവ് ടു ചെയ്ഞ്ച്, സ്‌ളൈറ്റ് ഓഫ് ട്രീ, ദി ഫ്യൂച്ചര്‍ ഈസ് ഹിയര്‍, യൂഫിംഗ് ടെണ്‍ ട്രൈയോളജി, പേള്‍സ് എന്നീ അന്താരാഷ്ട്ര ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.