തിരുവനന്തപുരം:2014ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് പ്രശസ്ത പത്രപ്രവർത്തകൻ കെ.എം.റോയി അര്‍ഹനായി. പി.ആര്‍.ചേമ്പറില്‍ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി കെ.സി.ജോസഫ് പുരസ്‌കാര വിവരം അറിയിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള മാധ്യമപുരസ്‌കാരത്തിന് സേവനത്തില്‍ നിന്നും വിരമിച്ച ഫോട്ടോഗ്രാഫര്‍മാരെയും കാര്‍ട്ടൂണിസ്റ്റുകളെയും കൂടി പരിഗണിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഐ.&പി.ആര്‍.ഡി. ഡയറക്ടര്‍ മിനി ആന്റണിയും പങ്കെടുത്തു.