കണ്ണൂർ: പനിയും മറ്റു പകര്‍ച്ച വ്യാധികളും തടയുന്നതിന് സംസ്ഥാന വ്യാപകമായി മൂന്നു ദിവസം നീളുന്ന ശുചീകരണ യജ്ഞം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സിറ്റി വലിയകുളം പരിസരത്ത് ശുചീകരണ പ്രവൃത്തിയിലേര്‍പ്പെട്ടുകൊണ്ടായിരുന്നു മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ഇ പി ലത, എം.പിമാരായ പി. കെ ശ്രീമതി ടീച്ചര്‍, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, മുന്‍ എം.എല്‍.എ പി ജയരാജന്‍, കൗണ്‍സിലര്‍മാരായ അഡ്വ. പി ഇന്ദിര, അഡ്വ. ടി.ഒ മോഹനന്‍, എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി സമീര്‍, ഇ ബീന, ആശ, സുമ ബാലകൃഷ്ണന്‍, റഷീദ മഹലില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനം ഉച്ചവരെ നീണ്ടു. ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് വലിയകുളം പരിസരം മാലിന്യമുക്തമാക്കി