ന്യൂഡല്‍ഹി: കള്ളപ്പണം തടയുന്നതിനുവേണ്ടി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി. ഇന്ന് അര്‍ധരാത്രി മുതല്‍ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന അസാധാരണ തീരുമാനമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളപ്പണം തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രി
വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ഉണ്ടായേ മതിയാകൂ.
കള്ളപ്പണവും അഴിമതിയുമാണ് വികസനത്തിന് തടസമെന്നും ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിവാങ്ങാം. ബാങ്കുകളിലും ഡിപ്പോസിറ്റ് മെഷീനുകളിലും നിക്ഷേപിക്കാംനവംബര്‍ 11 വരെ ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും ട്രെയിന്‍, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കാം. നോട്ടുകള്‍ തിരിച്ചുനല്‍കുമ്പോള്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ വഴിയാണ് നോട്ടുകള്‍ മാറ്റിവാങ്ങേണ്ടത്. ബുധനാഴ്ചവരെ രാജ്യത്തെ ബാങ്കുകളും എടിഎമ്മുകളും അടച്ചിടും.
1000,
500 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ
നിലവിൽ വരും. കൂടാതെ, 500 രൂപയുടെ പുതിയ സീരീസിലുള്ള നോട്ടുകൾ
പുറത്തിറക്കുകയും ചെയ്യും. - See more at:
http://www.deepika.com/News_latest.aspx?catcode=latest&newscode=194720#sthash.Cqty1IvG.dpuf
അതേസമയം 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ നിലവില്‍ വരും. കൂടാതെ, 500 രൂപയുടെ പുതിയ സീരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്യും.
അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. നേരത്തെ പ്രധാനമന്ത്രി കര, വ്യോമ, നാവിക സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.