തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കും. ഇരുവരും മത്സരിക്കണമെന്ന പോളിറ്റ് ബ്യൂറോ തീരുമാനം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പിബി തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. മലമ്പുഴയില്‍ തന്നെ വി.എസ് മത്സരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.