ഹരാരെ:സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മല്‍സരത്തിലും ഇന്ത്യയ്ക്ക് ജയം. സിംബാബ്!വെയെ ഇന്ത്യ 54 റണ്‍സിന് പരാജയപ്പെടുത്തി.
179 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റോടെ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 28 റണ്‍സെടുത്ത ഹാമില്‍ട്ടന്‍ മസകഡ്‌സയാണ് സിംബാബ്!വെയുടെ ടോപ് സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തിരുന്നു
17 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലാണ് സിംബാബ്!വെയെ തകര്‍ത്തത്. അക്ഷര്‍ പട്ടേലാണ് മാന്‍ ഓഫ് ദ മാച്ച്. ഹര്‍ഭജന്‍ സിങ് രണ്ടു വിക്കറ്റും മോഹിത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി. 35 പന്തില്‍ 39 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഓപ്പണിങ് വിക്കറ്റില്‍ ക്യാപ്റ്റന്‍ അജങ്ക്യ രഹാനെയും (33) മുരളി വിജയ്‌യും (34) ചേര്‍ന്ന് ഏഴോവറില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മനീഷ് പാണ്ഡെ 19 റണ്‍സും കേദാര്‍ ജാദവ് ഒന്‍പത് റണ്‍സുമെടുത്ത് പുറത്തായി.
ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംനേടിയില്ല. അതേസമയം, രാജ്യാന്തര ട്വന്റി20യില്‍ ഇന്ത്യക്കായി അഞ്ചുപേര്‍ അരങ്ങേറ്റം കുറിച്ചു. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അക്‌സര്‍ പട്ടേല്‍, സ്റ്റുവാര്‍ട്ട് ബിന്നി, സന്ദീപ് ശര്‍മ എന്നിവരാണ് അവസാന ഇലവനില്‍ ഇടംപിടിച്ചത്.