തിരുവനന്തപുരം:ഇന്ന് ആദരവ് മരണാന്തരമായി മാറിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന സമയത്ത് ഒരാളെ ആദരിക്കാതെ അതിനായി മരിക്കാൻ കാത്തിരിക്കുകയാണ് എന്ന് നടൻ മുരളിഗോപി പറഞ്ഞു. നിഴലാട്ടം ഫെസ്റ്റിവലിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളിഗോപി.
ഒരാൾ ജീവിച്ചിരിക്കുമ്പോൾ മോശം വാക്കുകൾ പറയുകയും, അര്ഹതപ്പെട്ടത് നിഷേദിക്കുകയും ചെയ്യുന്നു സമൂഹം അയാൾ മരിച്ചുകഴിയുമ്പോൾ നല്ല വാക്കുകൾ പറയുകയും അയാളുടെ പേരിൽ അവാര്ഡ ഏര്പ്പെടുത്തുകയും, ട്രസ്റ്റ്‌രൂപികരിക്കുകയും, സ്മാരകംപണിയുകയും, പിരിവെടുക്കുകയും ചെയ്യുന്നു. അതുമാറ്റി ജീവിച്ചിരിക്കുമ്പോൾതന്നെ അര്ഹമായ ആദരവ് നല്കണം മുരളിഗോപി പറഞ്ഞു.
നടൻ ഇന്ദ്രൻസ്,എഴുത്തുകാരി ചന്ദ്രമതി,ശബ്ദകലാകാരൻ അലിയാര്, നര്ത്തകി രാജശ്രീ വാര്യർ, ഫോട്ടോഗ്രാഫർമാരായ നാന കൃഷ്ണൻകുട്ടി, യു എസ് രാഖി, നാടൻപാട്ട് കലാകാരി ശൈലജ പി അമ്പു എന്നിവരാണ് ആദരിക്കപ്പെട്ടവർ.