തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളെപ്പറ്റി നടന്ന ചര്‍ച്ച ഫലംകാണാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സമരം ശക്തമാക്കുമെന്ന് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടരും. ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച കൂട്ട അവധിയെടുക്കാനും അസോസിയേഷന്‍ തീരുമാനിച്ചു.അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് ഹാജരാകും. സമരം നടത്തിയിരുന്ന കെ.ജി.എം.ഒ.എ. പ്രസിഡന്റ് ഡോ. എസ്.പ്രമീളാദേവിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാതല പ്രതിഷേധ ധര്‍ണകള്‍ നടത്താനും കെ.ജി.എം.ഒ.എ. തീരുമാനിച്ചിട്ടുണ്ട്.
നൈറ്റ് ഡ്യൂട്ടി ഓര്‍ഡര്‍ പിന്‍വലിക്കുക, ജില്ലാ ജനറല്‍ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളേജുകളാക്കുന്നത് അവസാനിപ്പിക്കുക, പി.ജി. ഡെപ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, സമയബന്ധിതമായി പ്രൊമോഷന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം.