മോസ്‌കോ: കോൺഫെഡറേഷൻ കപ്പിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി പോർച്ചുഗൽ മെക്‌സിക്കോക്കെതിരെ പോരാടാൻ ക്യാപ്റ്റൻ ക്രിസ്റ്റിയാനോ റൊണാൾഡോ ഉണ്ടാകില്ല. നാട്ടിൽ വാടക ഗർഭത്തിലൂടെ പിറന്ന തന്റെ ഇരട്ടക്കുട്ടികളെ കാണാനാണ് റൊണാൾഡോ പോയത്. ആദ്യബന്ധത്തിൽ റൊണാൾഡോ ജൂനിയറെന്ന ഏഴു വയസ്സുള്ള മറ്റൊരു മകനും താരത്തിനുണ്ട്. സെമിഫൈനലിൽ ചിലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 3 -0 പരാജയപ്പെട്ടപ്പോൾ റൊണാൾഡോയും ടീമും കടുത്ത നിരാശയിലായിഒരുന്നു. ആ നിരാശയിലെ ഒരാശ്വാസത്തിനു വേണ്ടിയാണ് റൊണാൾഡോ നാട്ടിലേക്ക് പോയതെന്നാണ് വിവരം. അതേസമയം സസ്പെൻഷനിലായിരുന്ന പെപെ ഇന്ന് കളത്തിലിറങ്ങും. പോർട്ടുഗൽ പ്രതിരോധത്തിലെ പരിചയസമ്പന്നൻ ചിലിക്കെതിരെയുള്ള മത്സരത്തിൽ കാഴ്ചക്കാരനായിരുന്നു. ടൂര്ണമെന്റിലുടനീളം മികച്ചപ്രകടനം കാഴ്ചവയ്ച്ച തങ്ങൾ റൊണാള്ഡോയില്ലെങ്കിലും മെക്സിക്കോയെ തകർത്ത് മൂന്നാം സ്ഥാനക്കാരാകുമെന്നാണ് ടീം മാനേജർ ഫെർണാണ്ടോ സാന്റോസ് വാർത്ത സമ്മേളനത്തിൽ പറപറഞ്ഞത്. അതിനദ്ദേഹം യൂറോ 2016 ൽ ഫ്രാൻസിനെതിരെയുള്ള ഫൈനൽ വിജയം ചൂണ്ടിക്കാട്ടി.