ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് അഞ്ചുവരെ 63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇത് 61 ശതമാനമായിരുന്നു. പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഏഴുഘട്ടങ്ങളായാണ് സംസ്ഥാനത്തു തെരഞ്ഞെടുപ്പ് നടക്കുന്നത്. 838 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗ്, ബിജെപി നേതാവ് സംഗീത് സോം, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് വാജ്‌പേയി എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.