ഫ്‌ളോറിഡ: മയാമി ഓപ്പണ്‍ കിരീടത്തില്‍ ബലാറസ് താരം വിക്‌ടോറിയ അസരങ്ക മൂന്നാമതും മുത്തമിട്ടു. ഒരു മണിക്കൂറും 17 മിനുട്ടും മാത്രം നീണ്ടുനിന്ന ഫൈനല്‍ പോരാട്ടത്തില്‍ റഷ്യയുടെ 30കാരി സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-3, 6-2. പരാജയപ്പെടുത്തിയായിരുന്നു അസരങ്ക കിരീടം ചൂടിയത്. ഈ വിജയാത്തോടെ ലോക റാങ്കിങ്ങിലെ അഞ്ചാം സ്ഥാനത്ത് 26കാരി അസരങ്ക തിരിച്ചെത്തും
ഇതിനു മുൻപ് 2009, 2011 വർഷങ്ങളിലായിരുന്നു അസരങ്കയുടെ കിരീട നേട്ടം. സ്റ്റെഫി ഗ്രാഫ്, സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരാണ് ഇതിനു മുൻപ് മൂന്നുവട്ടം കിരീടം ചൂടിയവർ.