NEWS09/10/2016

ബന്ധു നിയമനം:പാർട്ടിയുടെ അറിവോടെ, മൗനം വെടിഞ്ഞ് പി കെ ശ്രീമതി

ayyo news service
തിരുവനന്തപുരം: മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി. മരുമകളെ പേഴ്‌സണല്‍ സ്റ്റാഫാക്കിയത് പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും അന്ന് വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടിക്ക് പോറലേല്‍ക്കാതിരിതിരിക്കാനാണ് മൗനം ദീക്ഷിച്ചതെന്നും പി.കെ.ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ച.തുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെയാണ് ഇങ്ങനെയൊരു പ്രതികരണം.


വിമർശനം പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുളള ഒരു പോസ്റ്റാണിത്‌ . എങ്കിലും 10കൊല്ലം മുൻപ്‌ നടന്നതു എന്താണെന്നത് വ്യ്ക്തമാക്കണം എന്നു എന്റെ മനസ്‌ പറയുന്നു. പാർടി ക്കു പോറലേൽകാതിരിക്കാൻ അന്നു ഞാൻ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത്‌ മന്ത്രിമാർക്കു നിശ്ചയിക്കാം എന്നു പാർട്ടി തീരുമാനം സിക്രട്ടറി അറിയിച്ചു . അനുവാദം വാങ്ങി ഞാൻ എന്റെ മകളെ. (മകന്റെ ഭാര്യ)നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തിൽ നിശ്ചയിക്കുന്നത്‌ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല . ബിരുദധാരികളായവരേയെല്ലാം അപ്ഗ്രേഡ്‌ ചെയാൻ തീരുമാനിച്ചപ്പോൾ എന്റെ.സ്റ്റാഫിലുളളവരേയും അപ്ഗ്രേഡു ചെയ്തു. അതിൽ എന്റെ മകന്റെ ഭാര്യയെ ചേർത്തത്‌ ശരിയായ നടപടിയായിരുന്നില്ല. എന്നാൽ മീഡിയാ ശക്തമായ വിമർശനം എനിക്കു നേരേ മാത്രംഉയർത്തി .പാർട്ടിയുടെ നിർദ്ദേശമനുസരിച്ച്‌. രാജി വെച്ചു. ഇപോൾ മീഡിയയും ബി. ജെ.പി. കോൺഗ്രസ്‌ നേതാക്കൾ ആരോപിക്കുന്നതു പോലെ എന്റെ മോന്റെ ഭാര്യ പെൻഷൻ വാങ്ങുന്നില്ല. പെൻഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല എന്ന കാര്യവും വ്യക്തമാക്കുന്നു.

Views: 1537
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024