തിരുവനന്തപുരം: ഭക്ഷണ - വിശ്വാസ സ്വാതന്ത്ര്യങ്ങൾ കേന്ദ്ര സർക്കാർ റദ്ദ് ചെയ്യുന്നു എന്നാരോപിച്ച് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ കാലിചന്ത. ജിപിഒക്ക് മുന്നിലായിരുന്നു പ്രതിഷേധം. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കന്നുകാലിയെ കയറ്റിയ വാഹനത്തിനൊപ്പം പ്രകടനമായെത്തിയായിരുന്നു പ്രതിഷേധിച്ചത്. ശക്തമായ മഴയിലും ചോരാത്ത ആവേശത്തോടെയാണ് ആൺ-പെൺ പ്രവർത്തകർ മാർച്ചിലും ധർണയിലും പങ്കെടുത്ത് പ്രതിഷേധമറിയിച്ചത്