തിരുവനന്തപുരം:ഇന്ത്യയിലെ സകല പുരോഗതിയുടെയും അടിസ്ഥാനം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദര്‍ശനമാണെന്ന് ഗ്രാമവികസനമന്ത്രി കെ.സി.ജോസഫ്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്ന വിഷയത്തില്‍ ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ അദ്ദേഹം വിഭാവനം ചെയ്തതുകൊണ്ടാണ് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ഇന്നത്തെ നിലയിലെത്തിയത്. പുതിയ തലമുറ ചാച്ചാജിയെ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇതിനായി ബന്ധപ്പെട്ട വായനക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.മുരളീധരന്‍ എം.എല്‍.എ.ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഡോ.ജോര്‍ജ് ഓണക്കൂര്‍ സംസാരിച്ചു.