ചെന്നൈ: മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ജയലളിത ആദ്യദിനം 1,800 കോടിരൂപയുടെ സാമൂഹികക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചത്. .
റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതികള്‍, സ്ത്രീകള്‍ ഗൃഹനാഥയായുള്ള കുടുംബങ്ങള്‍ക്ക് സഹായധനം തുടങ്ങിയ അഞ്ച് ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചായിരുന്നു തുടക്കം.
ആധുനിക ജലശുദ്ധീകരണ നിലയങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി സ്ഥാപിക്കുമെന്നും അറിയിച്ചു.800 കോടി രൂപ ചെലവില്‍ 3,500 കിലോമീറ്റര്‍ ദൂരംവരുന്ന റോഡ് നവീകരിക്കും. ടൗണ്‍പഞ്ചായത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രത്യേക ഭവന നിര്‍മാണ പദ്ധതിയും ജയലളിത പ്രഖ്യാപിച്ചു.
ഓലമേഞ്ഞതും ഓടിട്ടതുമായ വീടുകള്‍ക്ക് കോണ്‍ക്രീറ്റ് ചെയ്യാനും മുകളില്‍ സൗരോര്‍ജ ഉത്പാദനത്തിനുമായി സര്‍ക്കാര്‍ 2.10 ലക്ഷം രൂപയുടെ സഹായം നല്‍കും.
തന്നെ തുറന്നത് 201 അമ്മ കാന്റീനുകളുടെ ഉദ്ഘാടനവും നിർവഹിച്ചു . വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്