കാണ്‍പൂര്‍:സൗത്താഫ്രിക്കക്കെതിരായ ട്വന്റി 20 തോൽവിക്ക് പിന്നാലെ ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യയെ അഞ്ചു റണ്‍സിനു പരാജയപ്പെടുത്തി സൗത്താഫ്രിക്ക ലീഡ്നേടി.
സന്ദർശകരുടെ വിജയത്തിൽ ക്യാപ്റ്റൻ ഡിവില്ലിയേഴ്‌സ് 104 വിലപ്പെട്ട സംഭാവന ആയപ്പോൾ ഇന്ത്യയ്ക്കുവേണ്ടി വിജത്തിന്റെ പടിവാതിൽ വരെ പൊരുതിയ രോഹിത് ശര്മയുടെ 150 റണ്‍സ് പാഴായി. ഡിവില്ലിയേഴസ്സാണ് മാൻ ഓഫ് ദി മാച്ച്. സ്‌കോര്‍ ഇന്ത്യ: 298–7, ദക്ഷിണാഫ്രിക്ക
303 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ജയത്തിന്റെ വക്കോളമെത്തിച്ചത് രോഹിത്ത്-രഹാനെ(60) കൂട്ട്കെട്ടിൽ പിറന്ന 149 റണ്‍സാണ്. പിന്നീടു വന്ന ആര്ക്കും മികച്ച സ്കോര് കണ്ടെത്താൻ കഴിഞ്ഞില്ല. കൂറ്റനടിക്ക് പേരുകേട്ട ധോണി(31) അവസാന ഓവറിൽ പയ്യൻ റബാഡെക്ക് മുന്നിൽ കളിമറന്നു കീഴടങ്ങുമ്പോൾ ഇന്ത്യ പരാജയം സമ്മതിച്ചു.
നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദ. ആഫ്രിക്ക അവസാന പന്ത് സിക്‌സറിന് പറത്തി സെഞ്ചുറി നേട്ടം ആഘോഷിച്ച ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സിന്റെയും 62 റണ്‍സെടുത്ത ഡുപ്ലെസിയുടെയും മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്.