തിരുവനന്തപുരം:ആയൂര്‍വേദം, യോഗപ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളെ ഏകോപിച്ചുകൊണ്ട് സംസ്ഥാനത്ത് ആരംഭിക്കുന്ന ആയുഷ് വകുപ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് നാലുമണിക്ക് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ആയുഷ്-ആരോഗ്യകുടുംബക്ഷേമ മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എന്‍.ശക്തന്‍, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥപ്രമുഖര്‍, സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ നിന്നാരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ ബാന്റുമേളം, അശ്വാരൂഢപോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ പങ്കെടുക്കും