തിരുവനന്തപുരം: അരുവിക്കരയില്‍ കെട്ടിവെച്ച കാശുപോയതിനാല്‍ സ്വയം രൂപവത്കരിച്ച അഴിമതി വിരുദ്ധ ജനാധിപത്യമുന്നണി ചെയർമാൻ സ്ഥാനം പി.സി.ജോര്‍ജ് രാജിവച്ചു . മുന്നണിയുടെ ചെയര്മാന് സ്ഥാനം രാജിവെക്കുന്നതായി അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജാതിസംഘടനകള്‍ രൂപവത്കരിക്കുന്ന ഇത്തരം പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയത്തില്‍ ശരിയായി പ്രവര്‍ത്തിക്കാനാവില്ലെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. മുന്നണി പിരിച്ചുവിടുന്ന കാര്യം കമ്മിറ്റി തീരുമാനിക്കട്ടെ-ജോര്‍ജ് പറഞ്ഞു.
വലിയ അവകാശവാദങ്ങളോടെ ജോര്‍ജ് നിര്‍ത്തിയ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ഥി കെ.ദാസിന് അരുവിക്കരയില്‍ ആയിരത്തോളം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്.
താനിപ്പോഴും യു.ഡി.എഫിന്റെയും മാണി ഗ്രൂപ്പിന്റെയും ഭാഗമാണ്. തന്നെ അയോഗ്യനാക്കുന്നെങ്കില് ആക്കട്ടെ. എന്നാല്‍ രാജിവെയ്ക്കുന്ന പ്രശ്നമില്ല-ജോര്‍ജ് പറഞ്ഞു.