NEWS20/08/2015

റേഷന്‍ വിതരണത്തിന് കമ്പ്യൂട്ടര്‍ സംവിധാനം

ayyo news service
തിരുവനന്തപുരം:റേഷന്‍ കടകളിലെ ഭക്ഷ്യവിതരണം കുറ്റമറ്റതാക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനം ഇപോസ് ഏര്‍പ്പെടുത്തും. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ എ.ആര്‍.ഡി. 32 നമ്പര്‍ റേഷന്‍ കടയില്‍ പരീക്ഷാണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി 22 കടകളില്‍ ഇപോസ് മെഷീനുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഗുണഭോക്താവിനും റേഷന്‍ നിഷേധിക്കാത്ത വിധത്തിലായിരിക്കും ഇപോസ് മെഷീനുകളുടെ പ്രവര്‍ത്തനം. ഓണ്‍ലൈന്‍ രീതിയിലും ഓഫ്‌ലൈന്‍ രീതിയിലും റേഷന്‍ വിതരണം സാധ്യമായിരിക്കും. ഓണ്‍ലൈന്‍ ആണെങ്കില്‍ ഗുണഭോക്താവിന്റെ വിവരങ്ങളും നേരിട്ട് സെര്‍വറില്‍ നിന്നും ലഭ്യമായിരിക്കും. ബില്‍ ചെയ്യുന്ന വിവരങ്ങള്‍ തത്സമയം സെര്‍വറില്‍ അപ്‌ഡേറ്റ് ആകും. ഓഫ്‌ലൈന്‍ ആണെങ്കില്‍ ഇപോസ് മെഷീനില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങളുപയോഗിച്ച് ബില്‍ തയ്യാറാക്കി നല്‍കും. തുടര്‍ന്ന് കണക്ടിവിറ്റി ലഭ്യമാക്കുന്ന മുറയ്ക്ക് സെര്‍വറിലേക്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും സെര്‍വറില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഉപഭോക്താവിന് ബില്ലടക്കം എല്ലാ വിവരങ്ങളും സുതാര്യമായി നല്‍കുന്നതാവും പദ്ധതി. റേഷന്‍ ഇടപാട് വിവരം എസ്.എം.എസ്. ആയി നല്‍കാനും സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുവിതരണത്തിന് ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകുന്ന ലോറികളില്‍ ഐടാക് എന്ന ജി.പി.എസ്. ഉപകരണം ഘടിപ്പിച്ച് വണ്ടികളുടെ സഞ്ചാരം പൂര്‍ണ്ണമായും നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. എഫ്.സി.ഐ. ഡിപ്പോകളില്‍ നിന്നും മൊത്തവിതരണ കേന്ദ്രത്തിലേക്കും അവിടെ നിന്നും റേഷന്‍ ചില്ലറ വിതരണ കേന്ദ്രത്തിലേക്കുമുളള യാത്രകളാണ് നിരീക്ഷിക്കുക. ഇതുവഴി ഈ വണ്ടികളുടെ പി.ഡി.എസ്. ചരക്കുനീക്കം തത്സമയം നിരീക്ഷിക്കാന്‍ സാധിക്കും. കെല്‍ട്രോണാണ് ഐ ടാക് വികസിപ്പിച്ചെടുത്തത്. ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ വലിയതുറ (തിരുവനന്തപുരം) എഫ്.സി.ഐ. ഡിപ്പോയില്‍ നിന്നും ചാല സബ്ഡിപ്പോയിലേക്കും (സപ്ലൈകോ) അവിടെനിന്നും മോഡല്‍ പൈലറ്റില്‍ ഉള്‍പ്പെടുന്ന റേഷന്‍കടകളിലേക്കും ഓടുന്ന ലോറികളില്‍ ഘടിപ്പിക്കും. ക്രമേണ ഈ സംവിധാനം വഴി മുഴുവന്‍ പി.ഡി.എസ്. ചരക്കുനീക്കവും നിരീക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
 
വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്‍ട്രി ഡയറക്ടര്‍ ഡോ.ഹമീദ് നൂറു, ഡപ്യൂട്ടി കണ്‍ട്രി ഓഫീസര്‍ ഇയാങ്ങ് ഡെലിബെയ്ന്ദു, ഫുഡ് സെക്യൂരിറ്റി റിഫോംസ് തലവന്‍ അങ്കിത് സൂദ് എന്നിവരും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Views: 1585
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024