NEWS29/02/2016

ഓസ്‌കര്‍ പ്രഖ്യാപനം തുടങ്ങി;മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ സ്‌പോട്ട്‌ലൈറ്റിന്

ayyo news service
ലോസ് ആഞ്ചലസ്: 88-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം കാലിഫോര്‍ണിയയിലെ ഡോള്‍ബി തിയേറ്ററില്‍ തുടങ്ങി. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്‌പോട്ട്‌ലൈറ്റ് എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദ ബിഗ് ഷോട്ട് എന്ന ചിത്രവും നേടി. മികച്ച സഹനടി അലീസിയ വികാന്‍ഡര്‍ (ചിത്രം: ഡാനീഷ് ഗേള്‍).

മികച്ച ചിത്രം, നടന്‍, നടി, സഹനടന്‍, സഹനടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ദ റെവനന്റ്, സ്‌പോട്ട്‌ലൈറ്റ്, ദ മാര്‍ഷ്യന്‍ തുടങ്ങി എട്ടു ചിത്രങ്ങളാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്.

മികച്ച നടനുള്ള ഓസ്‌കറിന് റെവനന്റിലെ അഭിനയത്തിനു ലിയോനാര്‍ഡോ ഡികാപ്രിയോയും സ്റ്റീവ് ജോബ്‌സിലെ പ്രകടനത്തിനു മൈക്കിള്‍ ഫാസ്‌ബെന്‍ഡറിനുമാണ് സാധ്യത ഏറെയുള്ളത്. നടന്‍, സഹനടന്‍, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, കോസ്റ്റ്യൂം, ചമയം, ശബ്ദമിശ്രണം, വിഷ്വല്‍ ഇഫക്ട്, പ്രൊഡക്ഷന്‍ ഡിസൈന്‍ വിഭാഗങ്ങളിലും ദ റെവനന്റിനു നോമിനേഷന്‍ ലഭിച്ചു.
 
Views: 1616
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024