തിരുവനന്തപുരം:ഉമ്മൻ ചാണ്ടി സര്ക്കാര് അധികാരത്തിൽ കയറി വർഷങ്ങൾ പിന്നിട്ടിട്ടും പരിഹരിക്കാൻ കഴിയാത്ത അരിപ്പ, ചെങ്ങറ ഭൂ സമരങ്ങൾ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാരിന് വൻ തിരിച്ചടി നല്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭൂ സംരക്ഷണ സമിതി സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
വാഗ്ദാനലംഘനങ്ങൾ മാത്രം നടത്തുന്ന മുഖ്യമന്ത്രി 10 സെൻറ് ഭൂമി വീതം നല്കിക്കൊണ്ട് അരിപ്പ സമരം പരിഹരിക്കണം. വർഷങ്ങളായിട്ടും ചെങ്ങറ സമരത്തിനു പരിഹാരം കാണാത്ത മുഖ്യമന്ത്രി സമരക്കാർ സെക്രട്ടറിയേറ്റിനു മുന്നിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ മാത്രമാണ് പരിഹാരവുമായി മുന്നോട്ടു വരുന്നത്.
തോട്ടം തൊഴിലാളികൾക്ക് പാര്ടി എല്ലാപിന്തുണയും നല്കും. കൂലി 500 രൂപ വര്ധിപ്പിക്കുന്നതുവരെ എത്ര ദിവസം തോഴിലാളികൾ സമരം ചെയ്താലും പാര്ടി കൂടെയുണ്ടാകും. എന്ന് കോടിയേരി പറഞ്ഞു. ബി രാഘവൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ കേരള കര്ഷക സംഘം,കേരള കര്ഷക തൊഴിലാളി യുണിയൻ,പട്ടികജാതി ക്ഷേമസമിതി, ആദിവാസിക്ഷേമസമിതി നേതാക്കൾ സംസാരിച്ചു.