തിരുവനന്തപുരം:ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഓണം ഫെയറുകള്‍ സംബന്ധിച്ച് നിയമസഭയിലെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമാവശ്യപ്പെട്ടത്.
കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ ചില്ലറ വില്പനശാലകള്‍ വഴി അവശ്യസാധനങ്ങളുടെ വിതരണം കുറ്റമറ്റ രീതിയില്‍ നടത്തണം. ഓണക്കാലത്ത് മുന്‍ വര്‍ഷങ്ങളിലെപ്പോലെ പ്രത്യേക മേളകള്‍ വഴി അവശ്യസാധനങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കണം. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കുള്ള കിറ്റ് വിതരണം, ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ പഞ്ചസാര, സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി തുടങ്ങി കഴിഞ്ഞവര്‍ഷങ്ങളില്‍ ഓണക്കാലത്ത് നല്‍കിയ സൗജന്യങ്ങള്‍ ഇത്തവണയും നല്‍കുന്ന കാര്യം വരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിമാരായ സി.എന്‍.ബാലകൃഷ്ണന്‍, കെ.പി.മോഹനന്‍, അനൂപ് ജേക്കബ്, ബന്ധപ്പെട്ട വകുപ്പുകളുടെയും എജന്‍സികളുടെയും മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു