കൊച്ചി:കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉജ്ജ്വലമായ തിരിച്ചുവരവ്. പോയന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ള പുണെ സിറ്റിയെ തീര്‍ത്തും നിഷ്പ്രഭരാക്കിയാണ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയിച്ചത്.
ആദ്യ പകുതിയില്‍ ക്രിസ് ഡാഗ്‌നലും (45) രണ്ടാം പകുതിയില്‍ സാഞ്ചസ് വാട്ടുമാണ് (60) കേരള ടീമിനായി ഗോളുകള്‍ നേടിയത്. സാഞ്ചസ് വാട്ടാണ് മത്സരത്തിലെ താരം.
ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയെ മറികടന്ന് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. എട്ടു മത്സരങ്ങളില്‍ എട്ടു പോയന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതുവരെയുള്ള സമ്പാദ്യം. തോറ്റെങ്കിലും പുണെ തന്നെയാണ് പട്ടികയില്‍ ഒന്നാമത്.