ദുബായ്:ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയതിനു ശേഷം ഈ വർഷത്തെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനെ തെരഞ്ഞെടുത്തു. ഐസിസിയുടെ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരവും അശ്വിനാണ്. 2015 സെപ്റ്റംബര്‍ 14 മുതല്‍ 2016 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍
എട്ട് ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 48 വിക്കറ്റുകളും 336 റണ്‍മാണ് അശ്വിന്റെ
സമ്പാദ്യം
ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡി കോക്കിനാണ് ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം . പാകിസ്താന്‍ ടെസ്റ്റ് ടീമിന്റെ നായകന്‍ മിസ്ബാ ഉള്‍ ഹഖ് ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിന് അര്‍ഹനായി. ഐസിസിയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു.