ആന്റിഗ്വ: ഇന്ത്യക്ക് ഇന്നിങ്‌സ് ജയം. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 92 റണ്ണിനും ജയിച്ചു. അശ്വിന്റെ 83/7 പ്രകടനമാണ് ആതിഥേയരെ തകർത്തത് വിന്‍ഡീസ് മണ്ണിലെ ആദ്യ ഇന്നിങ്‌സ് ജയമാണിത്. ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സിന് ഇറങ്ങിയ വിന്‍ഡീസ് 231ന് പുറത്തായി. ഏഴു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഇന്ത്യ 8–566ഡി, വെസ്റ്റിന്‍ഡീസ് 243, 231.
സെഞ്ചുറിയും അഞ്ചു വിക്കറ്റും രണ്ടു തവണ നേടിയ ആദ്യ ഇന്ത്യന്‍ താരമാണ്
അശ്വിന്‍. ഇന്ത്യക്ക് പുറത്തുള്ള ആദ്യ അഞ്ചു വിക്കറ്റ് നേട്ടവുമാണിത്.