നവരാത്രിവിഗ്രഹങ്ങൾ അനന്തപുരിയിൽ: നഗരം ഉത്സവ ലഹരിയിൽ
ayyo news service
തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് വന്ന നവരാത്രിവിഗ്രഹങ്ങൾക്ക് തലസ്ഥാന നഗരം ഗംഭീര വരവേൽപ് നൽകി. കരമന ആവടിയമ്മൻ ക്ഷേത്രത്തിൽ നിന്ന് വൈകുന്നേരത്തോടെ പൂജയ്ക്കിരുത്താൻ എഴുന്നളിച്ച സരസ്വതി ദേവി, കുമാരസ്വാമി, മുന്നൂറ്റിനങ്ക എന്നി വിഗ്രഹങ്ങൾക്ക് കിഴക്കേകോട്ട വരെ ഭക്തർ മഴയെ അവഗണിച്ചും വൻ സ്വീകരണമൊരുക്കിയിരുന്നു. ആനപ്പുറത്ത് എഴുന്നള്ളിയ സരസ്വതിദേവിയെ നവരാത്രി മണ്ഡപത്തിലും വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിയ വേളിമല കുമാരസ്വാമിയെ ആര്യശാല ഭഗവതിക്ഷേത്രത്തിലും, ശുചീന്ദ്രം മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും ഞായറാഴ്ച പൂജയ്ക്കിരുത്തും. ഒക്ടോബർ എട്ടിനാണ് പൂജയെടുപ്പ്. ഒൻപതിന് വിഗ്രഹങ്ങൾക്ക് നല്ലിരിപ്പാണ്. 10 നു വിഗ്രങ്ങൾ മാതൃക്ഷേത്രങ്ങളിക്ക് മടക്കയാത്ര പുറപ്പെടും.