ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ തകര്‍ക്കാനുള്ള അവകാശമല്ലെന്ന് ബിജെപി. ദേശീയതയ്ക്കും അഭിപ്രായ സ്വാതന്ത്യത്തിനും ഒരുമിച്ച് പോകാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും, അതുപക്ഷേ രാജ്യത്തിന്റെ നാശത്തിനുള്ളതല്ലന്നും ജയ്റ്റ്‌ലി പറഞ്ഞു.
യാതൊരു ദിശാബോധവുമില്ലാത്ത ഒരു സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വമുണ്ട്. ദേശീയതയില്‍ ഊന്നിയ നയങ്ങളുണ്ട്. പുരോഗതി കൊണ്ടുവരുന്ന ഭരണമുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.