തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുളള സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ 25 ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കി.
അറ്റന്‍ഡര്‍/നഴ്സിങ് അസിസ്റ്റന്റ്/ഡിസ്പെന്സര്മാരെ നിയമിക്കുന്നതിനായി കിഴക്കേകോട്ടയിലുളള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ തീരുമാനിച്ചിരുന്ന അഭിമുഖം റദ്ദ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.