കൊച്ചി: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോഴിക്കോട് ചേമഞ്ചേരിയില്‍ 1948ല്‍ ആയിരുന്നു ജനനം. 2006ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടിവി ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വാരിക എഡിറ്റര്‍, എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര,
പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും,മരണത്തിന്റെ സന്ധിസമാസങ്ങള്‍,
വഴിപോക്കന്റെ വാക്കുകള്‍ എന്നിവയാണു പ്രധാന കൃതികള്‍.