തിരുവനന്തപുരം:അധ്യാപക പ്രസ്ഥാനങ്ങളുടെ സ്ഥാപകനും ചിന്തകനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.ആര്.നമ്പ്യാരുടെ സ്മരണക്കായി എകെഎസ്ടിയു സംസ്ഥാന കമ്മറ്റി ഏര്‍പ്പെടുത്തി യിട്ടുള്ള പുരസ്ക്കാരം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് നല്‍കുന്നതിന് തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി നല്കുന്ന നേതൃപരമായ പങ്കിനുള്ള ബഹുമതിയായാണ് അവാര്‍ഡ്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനും പുരോഗതിക്കും കൂടുതല്‍ പ്രചോദനം നല്കുന്ന മാതൃകാപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരിലാണ് അദ്ദേഹത്തെ ഈ അവാര്‍ഡിലൂടെ ആദരിക്കാന്‍ എകെഎസ്ടിയു തീരുമാനിച്ചത്. 25000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. സത്യന് മൊകേരി, എം.എം.സജീന്ദ്രന്, പി.കെ.കൃഷ്ണദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെ ടുത്തത്. ജനുവരി 18ന് മലപ്പുറത്ത് എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തോട നുബന്ധിച്ച് പുരസ്ക്കാരം സി.രവീന്ദ്രനാഥിന് സമര്‍പ്പിക്കും.