മുംബൈ: ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായി 42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ നഴ്‌സ് അരുണ ഷന്‍ബാഗ് (68) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു . അവർ ജോലി ചെയ്തിരുന്ന മുംബൈയിലെ കെ.ഇ.എം ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. 42 വര്‍ഷമായി ഷന്‍ബാഗ് ചികിത്സയില്‍ കഴിഞ്ഞതും ഈ ഹോസ്പിറ്റലില്‍ തന്നെ.
കെ ഇ എമ്മിലെ നഴ്‌സ് ആയിരുന്ന അരുണയെ 1973 നവംബർ 27 ന് രാത്രി ഈ ആസ്പത്രിയിലെ തന്നെ കോണ്ട്രാക്റ്റ് സ്വീപേർ ബോയ് സോഹന്‍ലാല്‍ ബി വാത്മീകി ആണ് ആക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. ചങ്ങലകൊണ്ട് കഴുത്ത് ഞെരിച്ചതിനെത്തുടര്‍ന്ന് തലയിലേക്കുള്ള ഒക്സിജെൻ പ്രവാഹം നിലച്ചതിനെതുടർന്നു അവര്‍ അബോധാവസ്ഥയിലായത്. അന്നവര്ക്ക് 26 വയസ്സായിരുന്നു.
അരുണ ഷന്‍ബാഗിന്റെ ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അവരരെക്കുറിച്ച് പുസ്തകം എഴുതിയ പിങ്കി വിരാനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ദയാവധം വേണമെന്ന ആവശ്യത്തെ അവരെ പരിചരിച്ച നഴ്‌സുമാരും കെ.ഇ എം ഹോസ്പിറ്റലിലെ ജീവനക്കാരുമാണ് ശക്തമായി എതിര്‍ത്തത്.