NEWS12/03/2018

ഇന്ദ്രന്‍സിന് ആദരം

ayyo news service
ഇന്ദ്രന്‍സിനെ കെ.മുരളീധരന്‍ എം.എല്‍.എ ആദരിക്കുന്നു 
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനായ ഇന്ദ്രന്‍സിനെ വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി ആദരിച്ചു. കെ.മുരളീധരന്‍ എം.എല്‍.എ അനന്തപുരിയുടെ അഭിമാനമായ ഇന്ദ്രന്‍സിനെ പൊന്നാട ചാര്‍ത്തുകയും ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. അവാര്‍ ഡുകള്‍ തന്നെ വിനയാനിത്വനാക്കുകയാണെും കൂടുതല്‍ ഉത്തരവാദിത്തമുള്ള കലാകാരനാക്കുക യാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ വോട്ടറായ ഇന്ദ്രന്‍സിനാണ് സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായതെന്നത് ഇരട്ടി മധുരം നല്‍കുകയാണെന്ന്  എം.എല്‍.എ പറഞ്ഞു. മികച്ച നടനായ ഇന്ദ്രന്‍സിന് ദേശീയ അവാര്‍ഡ് കൂടി കിട്ടട്ടെയെന്നും  എം.എല്‍.എ ആശംസിച്ചു. അനുമോദന ചടങ്ങില്‍ സാംസ്‌കാരി വേദി പ്രസിഡന്റ് മുൻ മേയർ കെ. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, കരമന ജയന്‍, എസ്.ആര്‍.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഇന്ദ്രന്‍സിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. 
Views: 1504
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024