NEWS16/04/2017

സായി പ്രണീതിന് സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പർ സീരിസ് കിരീടം

ayyo news service
സിംഗപ്പൂര്‍: ഇന്ത്യയുടെ ബി സായ് പ്രണീതിന് സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം.  ഫൈനലില്‍  മൂന്നു സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഇന്ത്യയുടെ തന്നെ കെ. ശ്രീകാന്തിനെയാണ് സായി പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമില്‍ തോറ്റ ശേഷമായിരുന്നു സായിയുടെ തിരിച്ചുവരവ്. സായിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടമാണിത്. സ്‌കോര്‍ 17-21, 21-17, 21-12.

ലോക ബാഡ്മിന്റണ്‍ ഫൈനലില്‍ തങ്ങളുടെ താരങ്ങള്‍ എതിരാളികളായ ചൈനയ്ക്കും ഡെന്‍മാര്‍ക്കിനും ഇന്തോനീഷ്യയ്ക്കും ശേഷം നാലാമതായി ചരിത്രത്തിൽ ഇന്ത്യക്കും  ഇടം നേടിക്കൊടുത്ത പോരാട്ടമായി ഇത്.

സൂപ്പര്‍ സീരീസ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സായ്. ഫൈനലില്‍ തോറ്റ മുന്‍ ലോക മൂന്നാം നമ്പര്‍ ശ്രീകാന്താണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരന്‍.  ശ്രീകാന്തിന് ഇതു മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലായിരുന്നു. സായ് പ്രണീതിന്റെ ആദ്യത്തതും. 


Views: 1512
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024