തിരുവനന്തപുരം:കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍ 'വിമുക്തി'യുടെ ബ്രാന്റ് അമ്പാസഡറായി പ്രവര്‍ത്തിക്കുന്നതിന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചു. വ്യാപകമായി നടത്താന്‍ ഉദ്ദേശിക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതിലെ സന്തോഷമറിയിച്ച സച്ചിന്‍, സര്‍ക്കാരിന്റെ നടപടികള്‍ക്ക് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു.
മുമ്പ്, മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലഹരി വര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രാന്റ് അമ്പാസഡറാകാന്‍ അദ്ദേഹം സമ്മതം അറിയിച്ചത്. നേരത്തെ നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാലാണ് 'വിമുക്തി'യുടെ ഉദ്ഘാടനചടങ്ങില്‍ എത്താന്‍ കഴിയാത്തതെന്നും സച്ചിന്‍ അറിയിച്ചിട്ടുണ്ട്.
'വിമുക്തി'യുടെ ഉദ്ഘാടനം ഇന്ന് (നവം. 20) വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എക്‌സൈസ്‌തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ലോഗോ പ്രകാശനം ചെയ്യും.