മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍, രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന മഹാരാഷ്ട്രയില്‍
നിന്ന് മാറ്റണമെന്നും ബോംബൈ ഹൈക്കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. ഐപിഎലിനായുള്ള ജല ഉപയോഗവുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച രണ്ടു
പൊതുതാത്പര്യ ഹര്‍ജികളിലെ വാദം കേള്‍ക്കുന്നതിനിടെയാണു കോടതി പരാമര്‍ശം.
മഹാരാഷ്ട്രയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ ജല ഉപയോഗം ഏറെയുണ്ടാകുന്ന ഐപിഎല്‍ നടത്തണോ എന്ന കാര്യം ആലോചിക്കണമെന്നു ബോംബെ ഹൈക്കോടതി. ഐപിഎലിനായുള്ള ജല ഉപയോഗവുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച രണ്ടു പൊതുതാത്പര്യ ഹര്‍ജികളിലെ വാദം കേള്‍ക്കുന്നതിനിടെയാണു കോടതി പരാമര്‍ശം. ഐപിഎലിനേക്കാള്‍ പ്രാധാന്യം ജനങ്ങള്‍ക്കാണെന്നും കോടതി വ്യക്തമാക്കി.
ഐപിഎല്‍ പിച്ച് സംരക്ഷിക്കുന്നതിനായി അനേകം ലിറ്റര്‍ ജലം വേണം, ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇങ്ങനെ ജലം പാഴാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.