തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ പൊലീസിനെതിരെ കല്ലേറു നടത്തി. തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.ഇവരെ പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാം എന്ന് പറഞ്ഞെങ്കിലും പരിക്കേറ്റവർ അത് കേട്ടില്ല. തങ്ങളെ പരിക്കേല്പിച്ച പോലീസിന്റെ വാഹനത്തിൽ കയറില്ലെന്നും ആംബുലൻസ് ഇപ്പോൾ വരുമെന്നും അതിലെ പോകുകയുള്ളൂ എന്ന് പറഞ്ഞു റോഡിൽ കുത്തിയിരുന്നു.
പരിക്കേറ്റവർക്കൊപ്പം ഇരിക്കുന്ന വി ശിവൻകുട്ടി എം എൽ എ പ്രവര്ത്തകരെ ശാന്തരാക്കാൻ ശ്രമിക്കുന്നു.
യൂണിവേഴ്‌സിറ്റി കോളജിനുമുന്നില്‍നിന്ന് കന്റോണ്‍മെന്റ് ഗേറ്റിനു സമീപത്തേക്കാണ് പ്രവര്‍ത്തകര്‍ സംഘമായെത്തിയത്. അടുത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന വി ശിവൻകുട്ടി എം എൽ എ ഇവരോടൊപ്പം വന്നു കുത്തിയിരുന്നു. പിന്നാലെ കടകം സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും വന്നു, ഇരുവരും പ്രവര്ത്തകരെ തണുപ്പിച്ചെങ്കിലും, അല്പം ശാന്തതയ്ക്ക് ശേഷം വീണ്ടും കല്ലേറ് തുടർന്നു.
കന്റോണ്‍മെന്റ് ഗേറ്റിലെ പോലിസ് പ്രതിരോധം മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവിശ്യപ്പെട്ട് സി പി ഐ നടത്തിയ സെക്രട്ടറിയേറ്റ് ധർണക്ക് പിന്നാലെയായിരുന്നു അക്രമാസക്തമായ ഡിവൈഎഫ്ഐ മാര്ച്ച്.
..