Mobirise Website Builder v4.9.3
NEWS12/11/2018

അയ്യപ്പജ്യോതി പ്രയാണം ഇന്ന്

ayyo news service
തിരുവനന്തപുരം: സ്വാമി അയ്യപ്പന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ ഭാരതത്തിലെ അഞ്ചു കോടി ഭവനങ്ങളില്‍ ശബരിമലയില്‍ നിന്നും പകര്‍ന്ന അയ്യപ്പജ്യോതി തെളിയിക്കും. ശബരിമല സന്നിധാനത്തുനിന്ന് ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് പകര്‍ന്നു നല്‍കിയ അയ്യപ്പജ്യോതി തിങ്കളാഴ്ച തലസ്ഥാനത്ത്  നടക്കുന്ന ചടങ്ങില്‍ വച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഏറ്റുവാങ്ങും. 

ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ നിലപാടെടുത്തവരുടെ അജ്ഞത അകറ്റുന്നതിനും അവര്‍ക്ക് നേര്‍ചിന്ത ഉണ്ടാകുന്നതിനും വേണ്ടിയാണ്  കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങി ഏഴു സംസ്ഥാനങ്ങളിലായി 5 കോടി വീടുകളില്‍ അയ്യപ്പജ്യോതി തെളിയിക്കുക. ഇതോടൊപ്പം മണ്ഡലപൂജ നടക്കുന്ന കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും ശാസ്താ ക്ഷേത്രങ്ങളില്‍ സന്നിധാനത്ത് നിന്നും കൊണ്ടുവന്ന ജ്യോതി തെളിയിക്കും. ക്ഷേത്രങ്ങള്‍ കൂടാതെ ആശ്രമങ്ങളും മഠങ്ങളും ദീപം ഏറ്റുവാങ്ങും. വൃശ്ചികം 1 ന് ആരംഭിക്കുന്ന മണ്ഡലകാലത്ത് 41 ദിവസം കൊണ്ടായിരിക്കും അയ്യപ്പജ്യോതി കോടിക്കണക്കിന് വീടുകളില്‍ എത്തിക്കുന്നത്. 

നവംബര്‍ 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പത്മനാഭസ്വാമി ക്ഷേത്ര നടയില്‍ നടക്കുന്ന ചടങ്ങില്‍ ആശ്രമ മഠാധിപതികള്‍ തന്ത്രി മുഖ്യന്‍മാര്‍, മേല്‍ശാന്തിമാര്‍ സാമൂഹിക സാംസ്‌കാരിക നായകന്‍ന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും ഗണേശോത്സവട്രസ്റ്റ്  അയ്യപ്പ ധര്‍മ്മ രക്ഷാ സമിതി ഭാരവാഹികള്‍ ചടങ്ങിന് നേതൃത്വം നല്‍കും.ചടങ്ങില്‍ ഏറ്റുവാങ്ങുന്ന ദീപം മറ്റു സംസ്ഥാനങ്ങളിലേക്കും കേരളത്തലെ വിവിധ പ്രദേശങ്ങളിലേക്കും ജ്യോതി പ്രയാണത്തിനായി കൊണ്ടുപോകും.  ഇതോടുകൂടി 41 ദിവസം നീണ്ടുനില്‍ക്കുന്ന അയ്യപ്പജ്യോതി പ്രയാണത്തിന് തുടക്കമാകും. നിശ്ചിതപ്രായപരിധിയില്‍പ്പെട്ട ശബരിമല ദര്‍ശനം നടത്താന്‍ കഴിയാത്ത യുവതികള്‍ക്കും  ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കും അയ്യപ്പസാന്നിദ്ധ്യം അടുത്തറിയാന്‍ ജ്യോതിപ്രയാണം  കൊണ്ടാകും.

Views: 1306
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY