മുംബൈ: നിറഞ്ഞു കവിഞ്ഞ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യയെ എഴുവിക്കറ്റിനു പരാജപ്പെടുത്തി കലാശപ്പോരട്ടത്തിനു വെസ്റ്റ്ഇൻഡിസ് അര്ഹതനേടി. ഫൈനലിൽ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടും. സ്കോര് ഇന്ത്യ 20 ഓവറിൽ 192/2 വെസ്റ്റ്ഇൻഡിസ് 19.4 ഓവറിൽ 196/3
193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് രണ്ടു പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 50 പന്തില്‍നിന്ന് 82 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമണ്‍സിന്റെയും തകര്‍ത്തടിച്ച ജോണ്‍സണ്‍ ചാള്‍സി (52) ന്റെയും 20 പന്തില്‍നിന്നു 43 റണ്‍സ് നേടിപുറത്താകാതെ നിന്നു ആന്ദ്ര റസലിന്റെയും പ്രകടനമാണ് വിന്‍ഡീസിനെ ഫൈനലിലേക്ക് കടത്തിയത്
നേരത്തെ, ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു, റണ്ണൊഴുകുന്ന വാങ്കഡെ പിച്ചില്‍ 192 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്ലി 47 പന്തില്‍നിന്നു 11 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 89 റണ്‍സ് നേടി. ട്വന്റി 20യില്‍ കോഹ്ലിയുടെ ഉയര്‍ന്ന സ്‌കോറാണിത്.ലോകകപ്പിലെ മൂന്നാം അര്‍ധസെഞ്ചുറിയും.
സ്‌കോര്‍ 62ല്‍ നില്‍ക്കെ രോഹിത് പുറത്തായെങ്കിലും (31 പന്തില്‍ 43) രഹാനെ (35 പന്തില്‍ 40) സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കൂറ്റനടിക്കു ശ്രമിച്ചു പുറത്താകുകയായിരുന്നു. 9 പന്തില്‍ 15 റണ്‍സുമായി ധോണി പുറത്താകാതെനിന്നു.
നേരത്തെ, ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാനെയും പരിക്കേറ്റ യുവരാജ് സിംഗിനെയും പുറത്തിരുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. അജിങ്ക്യ രഹാനെയും മനീഷ് പാണ്ഡെയും ഇവര്‍ക്കു പകരം ടീമിലെത്തി.