തിരുവനന്തപുരം:ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ നടന്നു വരുന്ന ഏഴാമത് വിബ്ജ്യോർ പ്രസ് ഫോട്ടോ എക്സിബിഷൻ ഇന്ന്(15 ന്) സമാപിക്കും. 11 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പ്രദർശനം കഴിഞ്ഞ വര്ഷം മണ്മറഞ്ഞ ഫോട്ടോ ജേർണലിസ്റ്റ് എസ് എസ് റാമിനാണു ഫോട്ടോ സുഹൃത്തുക്കൾ സമർപ്പിച്ചിരിക്കുന്നത്. രാഷ്‌ടീയം,സാമൂഹ്യം,കായികം,കലാ,സാംസ്കാരികം തുടങ്ങിയ മേഖലകളിലെ വിസ്മയാവഹമായ 100 ൽ പരം വാർത്താ ചിത്രങ്ങളാണ് പ്രദര്ശിപ്പിച്ചിട്ടുള്ളത്. സിറ്റിയിലെ പ്രഗത്ഭരായ 63 ഫോട്ടോ ജേർണലിസ്റ്റുകളാണ് അവ പകർത്തിയിട്ടുള്ളത്. എസ് എസ് റാമിന്റെ പ്രശസ്തമായ ഫോട്ടോകളും പ്രദർശനത്തിലുണ്ട്. പ്രദർശനം നാല് നാൾ പിന്നിടുമ്പോൾ നിരവധി പ്രമുഖരുൾപ്പെടെ വൻ ജനാവലിയാണ് കാഴ്ചക്കാരായി എത്തിക്കൊണ്ടിരിക്കുന്നത്.