NEWS05/10/2018

പ്രളയ ഭീതിക്ക് പിന്നില്‍ സ്വാമി അയ്യപ്പന്റെ കോപം

ayyo news service
തിരുവനന്തപുരം: കേരളത്തില്‍  വീണ്ടും പ്രളയ സാധ്യത ഉയര്‍ത്തികൊണ്ട് പേമാരിയും, കൊടുംകാറ്റും ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിച്ചത് അയ്യപ്പ സ്വാമിയ്ക്കുണ്ടായിട്ടുള്ള ദു:ഖത്തില്‍ നിന്നും, ക്രോധത്തില്‍ നിന്നുമാണെന്ന്  ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ പറഞ്ഞൂ.  ഭഗവാനെ വന്ദിക്കേണ്ടവരും, ആദരിക്കേണ്ടവരും അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണ്. നിത്യ ബ്രഹ്മചാര്യയായി യോഗനിദ്രയിലിരുന്ന ഭഗവാന്റെ നിദ്രയ്ക്ക് ഭംഗം വരുത്തിയതാണ് നാം കണ്ട മഹാപ്രളയ ദുരന്തത്തിലേയക്ക് കേരളത്തെ നയിച്ചത്. അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ സര്‍ക്കാരും, ദേവസ്വം ബോര്‍ഡും, കോടതിയും അയ്യപ്പനെ തുടര്‍ന്നും അപമാനിക്കുകയാണ്. ആചാരാനുഷ്ഠാന ങ്ങള്‍ക്ക് അനവസരത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് കൂടുതല്‍ കോപം വിളിച്ചുവരുത്തും. ദേവസ്വം ബോര്‍ഡും സര്‍ക്കാരും അയ്യപ്പനെ അവഹേളിക്കുന്ന വരും ദൈവനിന്ദയ്ക്ക് മാപ്പ് അപേക്ഷിക്കണമെന്ന് ഭുവനചന്ദ്രന്‍ ആവശ്യപ്പെട്ടു. 



Views: 1352
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024